Friday, July 31, 2020

തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌.


  


   


തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌.

അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം.
തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യയൊരുക്കുന്ന
ബാല്യകാലത്തിന്റെ ഉത്സവം.
അതാണ് പിള്ളേരോണം.

ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ്‌ പിള്ളേരോണം കൊണ്ടാടിയിരുന്നത്‌.
അത്തപ്പൂക്കളവും പുത്തനടുപ്പും ഊഞ്ഞാലുമൊന്നും ഇല്ലെങ്കിലും
സദ്യയ്‌ക്കു മാത്രം മാറ്റമില്ല.
.
പഴയ കാലത്തെ വറുതികർക്കിടകത്തിലെ തോരാതെ പെയ്യുന്ന മഴയിൽ പിള്ളേരോണത്തിനായി കുഞ്ഞുങ്ങൾ കാത്തിരുന്നത് സദ്യയുടെ രുചിയോർത്തുതന്നെയാണ് .

ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ കേട്ടിട്ടുണ്ടാകുമോ?
ഇന്ന് അപൂർവ്വം ചിലരിൽ മാത്രം ഒതുങ്ങുന്ന ഒരോർമ്മ മാത്രമായെങ്കിലും നമുക്ക്
വീണ്ടെടുക്കാം പഴമയുടെ നന്മനിറഞ്ഞ ആ കുഞ്ഞോണത്തെ.
രുചികരമായൊരു സദ്യയൊരുക്കി വരവേൽക്കാം
നമ്മുടെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പിള്ളേരോണത്തെ ...

Thursday, July 30, 2020

Arabic Chicken Biriyani




ഈ പെരുന്നാളിന് വളരെ എളുപ്പത്തിൽ  കുറച്ചു ചേരുവകൾ കൊണ്ട്  തയ്യാറാക്കാം അറബിക് ചിക്കൻ ബിരിയാണി(ചിക്കൻ മജ്‌ബുസ്)
  • ചിക്കൻ തൊലിയോട് കൂടി വലിയ കഷണങ്ങൾ ആക്കിയത്- ഒരു കിലോ
  • ബസ്മതി അരി -2 കപ്പ്
  • റിഫൈൻഡ് ഓയിൽ -രണ്ടു ടേബിൾ സ്പൂൺ
  • സവാള -2
  • തക്കാളി അരച്ചത്-1
  • തക്കാളി -1
  • എരിവില്ലാത്ത പച്ചമുളക് -6
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു കഷണം
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 4 അല്ലി
  • ക്യാരറ്റ് ഒരെണ്ണം
  • നാരങ്ങ ഉണങ്ങിയത് -1
  • മഞ്ഞൾപൊടി -1 ടീസ്പൂൺ
  • ഏലക്ക-5
  • കറുവപ്പട്ട-1
  • ഗ്രാമ്പൂ-4
  • കുരുമുളക്-1ടീ സ്പൂൺ
  • വഴനയില-1
  • ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് ബദാം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക

ഒരു വലിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണയിൽ മസാലകൾ വഴറ്റുക. 

ഇതിലേക്ക് സവാള, ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക

ഇനി മഞ്ഞൾപൊടിയും തക്കാളി അരച്ചതും ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ ചിക്കനും,;  ഉപ്പും ചേർത്ത്  5 മിനിറ്റു വഴറ്റുക.
ഇനി ഇതിലേക്ക് 2 കപ്പ് തിളച്ച വെള്ളം ചേർക്കുക

നന്നായി തിളക്കുമ്പോൾ  ഒരു തക്കാളിയും ഉണക്ക നാരങ്ങയും ചേർത്ത് പാത്രം അടച്ച് 
ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക

നന്നായി വെന്തു കഴിഞ്ഞു  ചിക്കനും തക്കാളിയും എടുത്തു മാറ്റണം.

 ബാക്കിയുള്ള ഗ്രേവിയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർക്കണം..ഒരു കപ്പ് അരി വേവാൻ രണ്ടു കപ്പ് വെള്ളം വേണം. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി യും ക്യാരറ്റും ചേർക്കാം.

പത്രം  അടച്ച് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വെള്ളം മുഴുവൻ വറ്റുന്നത് വരെ വേവിക്കുക.

ഒരു പാൻ ചൂടാക്കി ഗ്രേവിയിൽ നിന്നും എടുത്തു മാറ്റിയ ചിക്കൻ രണ്ടുവശവും ബ്രൗൺ ആകുന്നതുവരെ ഒന്ന് മൂപ്പിച്ചെടുക്കുക. ഓവനിൽ 10 മിനിറ്റ് ഗ്രിൽ ചെയ്താലും മതി.

ഇനി ഒരു പാത്രത്തിലേക്ക് റൈസ് നിരത്തി അതിനുമുകളിൽ ഗ്രിൽ ചെയ്ത ചിക്കനും വെച്ച് വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വെച്ച് അലങ്കരിച്ച് എടുക്കാം.







Monday, July 27, 2020

Paneer Ghee Roast

For english subtitles pls watch video




വെജിറ്റേറിയൻസിന് ഏറെ ഇഷ്ടമുള്ള ഒന്നാണ് പനീർ. പനീർ കൊണ്ട് നല്ല സ്പൈസി ആയിട്ടുള്ള ഒരു ഗി റോസ്റ്റ് ഉണ്ടാക്കിയാലോ . പ്രശസ്തമായ ഒരു മാംഗ്ലൂർ വിഭവമാണ് പനീർ റോസ്റ്റ്. ചപ്പാത്തിയുടെ കൂടെ,പൊറോട്ടയുടെ കൂടെ കഴിക്കാനും നല്ലതാണ്. ഒരു സ്നാക്ക് ആയിട്ട് കഴിക്കാനും നല്ലതാണ്.
  • പനീർ-100 ഗ്രാം
  • സവാള-1
  • പിരിയൻ മുളക് -ആറെണ്ണം
  • മല്ലി -1 ടേബിൾ സ്പൂൺ
  • ജീരകം-1 ടി സ്പൂൺ
  • കുരുമുളക് -1 ടീസ്പൂൺ
  • പെരുംജീരകം- അര ടി സ്പൂൺ
  • ഉലുവ- കാൽ ടീസ്പൂൺ
  • ഇഞ്ചി -ഒരു കഷണം
  • വെളുത്തുള്ളി -നാല് അല്ലി
  • ശർക്കര- 1 ടീസ്പൂൺ
  • വാളൻപുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
  • നെയ്യ് -1 ടീസ്പൂൺ+1 ടേബിൾ സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
ആദ്യമായിട്ട് മസാല തയ്യാറാക്കാം
പിരിയൻ മുളക് ചെറുതായിട്ട് മുറിച്ച് അതിനുള്ളിലെ അരി കളയണം. മുഴുവൻ അരിയും കളയണ്ട പകുതി കളഞ്ഞാൽ മതി .

ഇനി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി മുളക്, മല്ലി, കുരുമുളക്,ജീരകം ,ഉലുവ എന്നിവ ചെറിയ തീയിൽ മൂപ്പിച്ച് എടുക്കണം.ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റി തീ ഓഫ് ചെയ്യാം.

ചൂടാറുമ്പോൾ ഒരു കാൽ കപ്പ് വെള്ളത്തിൽ പുളി പിഴിഞ്ഞത് ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി പനീർ കഷ്ണങ്ങൾ ലൈറ്റ് ബ്രൗൺ നിറത്തിൽ വറുത്ത് എടുക്കണം.

ഇതേ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റി, സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ  അരച്ച് വെച്ചിരിക്കുന്ന മസാലയും ഒരു ടീസ്പൂൺ ശർക്കരയും , ആവശ്യത്തിന് ഉപ്പും ചേർത്ത് നെയ്യ് തെളിയുന്നതു വരെ വഴറ്റണം .

ഇതിലേക്ക് ഒന്നര ടീ സ്പൂൺ തൈര് ചേർത്ത് ഒന്നിളക്കി അതിനുശേഷം പനീറും ചേർത്ത് നന്നായി വരട്ടിയെടുക്കുക.  കറിവേപ്പിലയും ചേർത്ത് ,മസാല പനീർ കഷണങ്ങൾ നന്നായി പിടിച്ചിരിക്കുന്ന പരുവത്തിൽ തീ ഓഫ്ചെയ്യാം.






Friday, July 10, 2020

Instant Khaman Dhokla



കടലമാവു ചേർത്ത് തയ്യാറാക്കുന്ന ഒരു ഗുജറാത്തി വിഭവം ആണ് ഖമാൻ ദോക്ല.സാധാരണയായി മാവ് പുളിപ്പിച്ച ആണ് ഇത് തയ്യാറാക്കുന്നത്.അല്പം ഇനോ salt ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം ആണിത്

ചേരുവകൾ
1.കടലമാവ്-1&1/2 കപ്പ്
    റവ-2 ടേബൾസ്പൂൺ
    ഉപ്പ്
    പഞ്ചസാര -1&1/2 ടീസ്പൂൺ
    മഞ്ഞൾപൊടി-1/4 ടീസ്പൂൺ
    ഇഞ്ചി - ഒരു കഷ്ണം
    പച്ചമുളക്-1
2.തൈര്-1/4 കപ്പ്
    വെള്ളം- ഒരു കപ്പ്
3.ഇനോ സാൾട്ട്-1&1/2 ടീസ്പൂൺ
4. റിഫൈൻഡ് ഓയിൽ-1 ടീസ്പൂൺ

താളിക്കാൻ വേണ്ട ചേരുവകൾ
1.എണ്ണ (റിഫൈൻഡ് ഓയിൽ)-1 ടേബൾസ്പൂൺ
2. കടുക്‌-1 ടീസ്പൂൺ
3. ജീരകം-1/2 ടീസ്പൂൺ
4. വെളുത്ത എള്ള്-2 ടീസ്പൂൺ
5 കായപ്പൊടി- ഒരു നുള്ള്
6. കറിവേപ്പില
7.പച്ചമുളക്
8.ഉപ്പ്-1/2 ടീസ്പൂൺ
9. പഞ്ചസാര-1ടീസ്പൂൺ
10. വെള്ളം-1/2കപ്പ്

ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.ഇതിലേക്ക് തൈരും വെള്ളവും ചേർത്ത് അരച്ചെടുക്കക. ദോശ മാവിന്റെ പരുവത്തിൽ അരയ്ക്കണം.ഇത് 20 മിനിറ്റ് മാറ്റി വെയ്ക്കുക

ഇതിലേക്ക് ഒന്നര ടീസ്പൂൺ ഇനോ സാൾട്ട് ചേർത്ത് ഇളക്കുക..മാവ് പൊങ്ങി ഇരട്ടി ആവും

മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ച് എടുക്കാം

ഇനി താളിച്ച് ചേർക്കാം
ഇതിനായി എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ജീരകവും എള്ളും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് കായപ്പൊടി,കറിവേപ്പില,പച്ചമുളക് ഇവ ചേർത്ത് വഴറ്റി അര ഗ്ലാസ്സ് വെള്ളവും പഞ്ചസാരയും ഉപ്പും ചേർക്കുക

നന്നായി തിളയ്ക്കുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന ഡോക്ല ക്ക് മുകളിൽ ഒഴിച്ച് കൊടുക്കുക.ചിരകിയ തേങ്ങയും മല്ലിയിലയും വിതറി ഇഷ്ടമുള്ള ആകൃതയിൽ മുറിച്ചു എടുക്കാം

Thursday, July 9, 2020

Pepper Chicken Stir-fry




പുതിയ രീതിയിൽ ഒരു ചിക്കൻ വരട്ടിയത്.കുരുമുളകും ഗരം മസാലയും മാത്രം മതി ഈ ചിക്കൻ തയ്യാറാക്കാൻ

ചേരുവകൾ
1.ചിക്കൻ-750 ഗ്രാം
   മഞ്ഞൾ പൊടി-1/4 ടീസ്പൂൺ
   ഉപ്പ്
ചിക്കൻ മഞ്ഞൾ പൊടിയും ഉപ്പും  അല്പം വെള്ളവും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ പ്രഷർ കുക്കറിൽ വേവിച്ച് എല്ല് മാറ്റി എടുത്തു വെയ്ക്കുക.ചിക്കൻ വേവിച്ചത് വെള്ളം കളയരുത്
2. കുരുമുളക്-2 ടേബൾസ്പൂൺ
    വെളുത്തുളളി-10 അല്ലി
    ഇഞ്ചി- ഒരു കഷ്ണം
    പേരും ജീരകം-1&1/2 ടീസ്പൂൺ
ഇവയെല്ലാം കൂടി ചതച്ചെടുക്കുക
3. സവാള നീളത്തിൽ അരിഞ്ഞത്-4
4.തേങ്ങ കൊത്ത്-1/2 കപ്പ്
5. തക്കാളി-1
6. പച്ചമുളക്-3
7. കറിവേപ്പില
8. വെളിച്ചെണ്ണ-2 ടേബൾസ്പൂൺ

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അരച്ച മസാല വഴറ്റുക.ഇതിന്റെ പച്ചമണം മാറുമ്പോൾ തേങ്ങ കൊത്ത് ചേർത്ത് വഴറ്റി സവാള ചേർക്കാം
സവാള ബ്രൗൺ നിറം ആവുമ്പോൾ കറിവേപ്പിലയും ചിക്കനും, ചിക്കൻ വേവിച്ച വെള്ളവും ചേർത്ത് തീ കൂട്ടി വെച്ച് വറ്റിച്ച് എടുക്കണം
ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റി എടുക്കുക
രുചികരമായ ചിക്കൻ വരട്ടിയത് റെഡി

Tuesday, July 7, 2020

Homemade Cream Cheese




ഒരു ലിറ്റർ പാലും അല്പം നാരങ്ങാ നീരും മാത്രം മതി ക്രീം ചീസ് തയ്യാറാക്കാൻ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ക്രീം ചീസ്. ബ്രഡ്ന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷൻ ആണ്. ചീസ് കേക്ക് ഉണ്ടാക്കാനും കേക്ക് ഐസിംഗ് ചെയ്യാനും ക്രീം ചീസ് ഉപയോഗിക്കാം
 1.പാല്- 1ലിറ്റർ
 2.നാരങ്ങാനീര് - 2-3 
3.ഉപ്പ്-1/4 ടീസ്പൂൺ

 തയാറാക്കുന്ന വിധം
 1. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക.
 2. തിള വരുന്നതിന് തൊട്ടു മുന്ന് തീ ഓഫ് ചെെയ്തു നാരങ്ങ നീര് ചേർത്ത് ഇളക്കുക.പാൽ പിരിഞ്ഞു വെള്ളം തെളിയുന്നവരെ നാരങ്ങ നീര് ചേർത്ത് ഇളക്കി കൊടുക്കണം.
 3. ഇനി ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കുക.
 4.അര മണിക്കൂർ വെെള്ളം തോരാൻ വെയ്ക്കുക. 5.തണുത്ത ശേഷം ഉപ്പ് ചേർത്ത് അരച്ച് എടുക്കുക

Sunday, July 5, 2020

പഴം പുട്ട്/മധുര പുട്ട്/Sweet puttu




ഏറെ സ്വാദുള്ളൊരു പുട്ട്. കഴിക്കാൻ വേറെ കറി വേണ്ട ഒന്ന് പരീക്ഷിച്ച് നോക്കൂ .

1.പുട്ട് പൊടി-1 കപ്പ്
   ഉപ്പ്
   വെള്ളം
2.പഴുത്ത നേന്ത്രപ്പഴം - 1
   ചിരകിയ തേങ്ങ - ഒരു മുറി
   ശർക്കര- 2 ടേബിൾസ്പൂൺ 


തയാറാക്കുന്ന വിധം :

1.. ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും‌ ചേർത്ത് പുട്ടിനുള്ള പൊടി നനയ്ക്കുക

2.മറ്റൊരു ബൗളില് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം, തേങ്ങാ ,ശർക്കര ഇവ നന്നായി യോജിപ്പിച്ചു വെക്കുക.

3 .ഇനി പുട്ടു കുറ്റിയിൽ പുട്ടുപൊടിയും പഴത്തിന്റെ കൂട്ടും ഇടകലർത്തി ചേർക്കുക . 5 മുതൽ 10 മിനിറ്റ് വരെ ആവി കയറ്റുക . മധുര  പുട്ട്തയ്യാർ .