ഈ പെരുന്നാളിന് വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാം അറബിക് ചിക്കൻ ബിരിയാണി(ചിക്കൻ മജ്‌ബുസ്)
- ചിക്കൻ തൊലിയോട് കൂടി വലിയ കഷണങ്ങൾ ആക്കിയത്- ഒരു കിലോ
- ബസ്മതി അരി -2 കപ്പ്
- റിഫൈൻഡ് ഓയിൽ -രണ്ടു ടേബിൾ സ്പൂൺ
- സവാള -2
- തക്കാളി അരച്ചത്-1
- തക്കാളി -1
- എരിവില്ലാത്ത പച്ചമുളക് -6
- ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു കഷണം
- വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- 4 അല്ലി
- ക്യാരറ്റ് ഒരെണ്ണം
- നാരങ്ങ ഉണങ്ങിയത് -1
- മഞ്ഞൾപൊടി -1 ടീസ്പൂൺ
- ഏലക്ക-5
- കറുവപ്പട്ട-1
- ഗ്രാമ്പൂ-4
- കുരുമുളക്-1ടീ സ്പൂൺ
- വഴനയില-1
- ഉണക്കമുന്തിരി അണ്ടിപ്പരിപ്പ് ബദാം -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക
ഒരു വലിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണയിൽ മസാലകൾ വഴറ്റുക.
ഇതിലേക്ക് സവാള, ഇഞ്ചി ,വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക
ഇനി മഞ്ഞൾപൊടിയും തക്കാളി അരച്ചതും ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ ചിക്കനും,; ഉപ്പും ചേർത്ത് 5 മിനിറ്റു വഴറ്റുക.
ഇനി ഇതിലേക്ക് 2 കപ്പ് തിളച്ച വെള്ളം ചേർക്കുക
നന്നായി തിളക്കുമ്പോൾ ഒരു തക്കാളിയും ഉണക്ക നാരങ്ങയും ചേർത്ത് പാത്രം അടച്ച്
ചെറിയ തീയിൽ 20 മിനിറ്റ് വേവിക്കുക
നന്നായി വെന്തു കഴിഞ്ഞു ചിക്കനും തക്കാളിയും എടുത്തു മാറ്റണം.
ബാക്കിയുള്ള ഗ്രേവിയിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർക്കണം..ഒരു കപ്പ് അരി വേവാൻ രണ്ടു കപ്പ് വെള്ളം വേണം. വെള്ളം തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി യും ക്യാരറ്റും ചേർക്കാം.
പത്രം അടച്ച് ചെറിയ തീയിൽ 10 മുതൽ 15 മിനിറ്റ് വരെ വെള്ളം മുഴുവൻ വറ്റുന്നത് വരെ വേവിക്കുക.
ഒരു പാൻ ചൂടാക്കി ഗ്രേവിയിൽ നിന്നും എടുത്തു മാറ്റിയ ചിക്കൻ രണ്ടുവശവും ബ്രൗൺ ആകുന്നതുവരെ ഒന്ന് മൂപ്പിച്ചെടുക്കുക. ഓവനിൽ 10 മിനിറ്റ് ഗ്രിൽ ചെയ്താലും മതി.
ഇനി ഒരു പാത്രത്തിലേക്ക് റൈസ് നിരത്തി അതിനുമുകളിൽ ഗ്രിൽ ചെയ്ത ചിക്കനും വെച്ച് വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ബദാമും വെച്ച് അലങ്കരിച്ച് എടുക്കാം.
No comments:
Post a Comment