Monday, July 27, 2020

Paneer Ghee Roast

For english subtitles pls watch video




വെജിറ്റേറിയൻസിന് ഏറെ ഇഷ്ടമുള്ള ഒന്നാണ് പനീർ. പനീർ കൊണ്ട് നല്ല സ്പൈസി ആയിട്ടുള്ള ഒരു ഗി റോസ്റ്റ് ഉണ്ടാക്കിയാലോ . പ്രശസ്തമായ ഒരു മാംഗ്ലൂർ വിഭവമാണ് പനീർ റോസ്റ്റ്. ചപ്പാത്തിയുടെ കൂടെ,പൊറോട്ടയുടെ കൂടെ കഴിക്കാനും നല്ലതാണ്. ഒരു സ്നാക്ക് ആയിട്ട് കഴിക്കാനും നല്ലതാണ്.
  • പനീർ-100 ഗ്രാം
  • സവാള-1
  • പിരിയൻ മുളക് -ആറെണ്ണം
  • മല്ലി -1 ടേബിൾ സ്പൂൺ
  • ജീരകം-1 ടി സ്പൂൺ
  • കുരുമുളക് -1 ടീസ്പൂൺ
  • പെരുംജീരകം- അര ടി സ്പൂൺ
  • ഉലുവ- കാൽ ടീസ്പൂൺ
  • ഇഞ്ചി -ഒരു കഷണം
  • വെളുത്തുള്ളി -നാല് അല്ലി
  • ശർക്കര- 1 ടീസ്പൂൺ
  • വാളൻപുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
  • നെയ്യ് -1 ടീസ്പൂൺ+1 ടേബിൾ സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
ആദ്യമായിട്ട് മസാല തയ്യാറാക്കാം
പിരിയൻ മുളക് ചെറുതായിട്ട് മുറിച്ച് അതിനുള്ളിലെ അരി കളയണം. മുഴുവൻ അരിയും കളയണ്ട പകുതി കളഞ്ഞാൽ മതി .

ഇനി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി മുളക്, മല്ലി, കുരുമുളക്,ജീരകം ,ഉലുവ എന്നിവ ചെറിയ തീയിൽ മൂപ്പിച്ച് എടുക്കണം.ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റി തീ ഓഫ് ചെയ്യാം.

ചൂടാറുമ്പോൾ ഒരു കാൽ കപ്പ് വെള്ളത്തിൽ പുളി പിഴിഞ്ഞത് ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി പനീർ കഷ്ണങ്ങൾ ലൈറ്റ് ബ്രൗൺ നിറത്തിൽ വറുത്ത് എടുക്കണം.

ഇതേ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യൊഴിച്ച് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റി, സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ  അരച്ച് വെച്ചിരിക്കുന്ന മസാലയും ഒരു ടീസ്പൂൺ ശർക്കരയും , ആവശ്യത്തിന് ഉപ്പും ചേർത്ത് നെയ്യ് തെളിയുന്നതു വരെ വഴറ്റണം .

ഇതിലേക്ക് ഒന്നര ടീ സ്പൂൺ തൈര് ചേർത്ത് ഒന്നിളക്കി അതിനുശേഷം പനീറും ചേർത്ത് നന്നായി വരട്ടിയെടുക്കുക.  കറിവേപ്പിലയും ചേർത്ത് ,മസാല പനീർ കഷണങ്ങൾ നന്നായി പിടിച്ചിരിക്കുന്ന പരുവത്തിൽ തീ ഓഫ്ചെയ്യാം.






No comments:

Post a Comment