Friday, July 10, 2020

Instant Khaman Dhokla



കടലമാവു ചേർത്ത് തയ്യാറാക്കുന്ന ഒരു ഗുജറാത്തി വിഭവം ആണ് ഖമാൻ ദോക്ല.സാധാരണയായി മാവ് പുളിപ്പിച്ച ആണ് ഇത് തയ്യാറാക്കുന്നത്.അല്പം ഇനോ salt ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കാം.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം ആണിത്

ചേരുവകൾ
1.കടലമാവ്-1&1/2 കപ്പ്
    റവ-2 ടേബൾസ്പൂൺ
    ഉപ്പ്
    പഞ്ചസാര -1&1/2 ടീസ്പൂൺ
    മഞ്ഞൾപൊടി-1/4 ടീസ്പൂൺ
    ഇഞ്ചി - ഒരു കഷ്ണം
    പച്ചമുളക്-1
2.തൈര്-1/4 കപ്പ്
    വെള്ളം- ഒരു കപ്പ്
3.ഇനോ സാൾട്ട്-1&1/2 ടീസ്പൂൺ
4. റിഫൈൻഡ് ഓയിൽ-1 ടീസ്പൂൺ

താളിക്കാൻ വേണ്ട ചേരുവകൾ
1.എണ്ണ (റിഫൈൻഡ് ഓയിൽ)-1 ടേബൾസ്പൂൺ
2. കടുക്‌-1 ടീസ്പൂൺ
3. ജീരകം-1/2 ടീസ്പൂൺ
4. വെളുത്ത എള്ള്-2 ടീസ്പൂൺ
5 കായപ്പൊടി- ഒരു നുള്ള്
6. കറിവേപ്പില
7.പച്ചമുളക്
8.ഉപ്പ്-1/2 ടീസ്പൂൺ
9. പഞ്ചസാര-1ടീസ്പൂൺ
10. വെള്ളം-1/2കപ്പ്

ഒന്നാമത്തെ ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.ഇതിലേക്ക് തൈരും വെള്ളവും ചേർത്ത് അരച്ചെടുക്കക. ദോശ മാവിന്റെ പരുവത്തിൽ അരയ്ക്കണം.ഇത് 20 മിനിറ്റ് മാറ്റി വെയ്ക്കുക

ഇതിലേക്ക് ഒന്നര ടീസ്പൂൺ ഇനോ സാൾട്ട് ചേർത്ത് ഇളക്കുക..മാവ് പൊങ്ങി ഇരട്ടി ആവും

മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ച് എടുക്കാം

ഇനി താളിച്ച് ചേർക്കാം
ഇതിനായി എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ ജീരകവും എള്ളും ചേർത്ത് മൂപ്പിക്കുക.ഇതിലേക്ക് കായപ്പൊടി,കറിവേപ്പില,പച്ചമുളക് ഇവ ചേർത്ത് വഴറ്റി അര ഗ്ലാസ്സ് വെള്ളവും പഞ്ചസാരയും ഉപ്പും ചേർക്കുക

നന്നായി തിളയ്ക്കുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന ഡോക്ല ക്ക് മുകളിൽ ഒഴിച്ച് കൊടുക്കുക.ചിരകിയ തേങ്ങയും മല്ലിയിലയും വിതറി ഇഷ്ടമുള്ള ആകൃതയിൽ മുറിച്ചു എടുക്കാം

No comments:

Post a Comment