അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം.
തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യയൊരുക്കുന്ന
ബാല്യകാലത്തിന്റെ ഉത്സവം.
അതാണ് പിള്ളേരോണം.
ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം കൊണ്ടാടിയിരുന്നത്.
അത്തപ്പൂക്കളവും പുത്തനടുപ്പും ഊഞ്ഞാലുമൊന്നും ഇല്ലെങ്കിലും
സദ്യയ്‌ക്കു മാത്രം മാറ്റമില്ല.
.
പഴയ കാലത്തെ വറുതികർക്കിടകത്തിലെ തോരാതെ പെയ്യുന്ന മഴയിൽ പിള്ളേരോണത്തിനായി കുഞ്ഞുങ്ങൾ കാത്തിരുന്നത് സദ്യയുടെ രുചിയോർത്തുതന്നെയാണ് .
ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ കേട്ടിട്ടുണ്ടാകുമോ?
ഇന്ന് അപൂർവ്വം ചിലരിൽ മാത്രം ഒതുങ്ങുന്ന ഒരോർമ്മ മാത്രമായെങ്കിലും നമുക്ക്
വീണ്ടെടുക്കാം പഴമയുടെ നന്മനിറഞ്ഞ ആ കുഞ്ഞോണത്തെ.
രുചികരമായൊരു സദ്യയൊരുക്കി വരവേൽക്കാം
നമ്മുടെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പിള്ളേരോണത്തെ ...
No comments:
Post a Comment