മുട്ടവെള്ളയും പഞ്ചസാരയും ചേർത്ത് നല്ല രുചികരമായ കുക്കീസ് തയ്യാറാക്കാം അല്പം നട്സ് കൂടി ചേർത്താൽ കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും.
- മുട്ടയുടെവെള്ള 4
- പഞ്ചസാര ഒരു കപ്പ്
- വാനില എസൻസ് എസ് ഒരു ടീസ്പൂൺ
- അണ്ടിപ്പരിപ്പ് പിസ്ത ബദാം അര കപ്പ് വീതം
- ഫുഡ് കളർ
ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് എടുക്കണം. ഇതിലേക്ക് പഞ്ചസാര അല്പാല്പമായി ഇട്ടുകൊടുത്തു നല്ല കട്ടി ആകുന്നതുവരെ ബീറ്റ് ചെയ്യണം.
ഇത് മൂന്ന് പാത്രത്തിലേക്ക് മാറ്റുക
ഓരോന്നിലും നട്സും വേണമെങ്കിൽ ഫുഡ് കളറും ചേർത്ത് നന്നായി മിക്സ് ചെയ്യാം.
ഓവൻ 110 ഡിഗ്രി ചൂടാക്കുക
ഒരു ബേക്കിംഗ് ട്രെയിൽ തയ്യാറാക്കിയ മുട്ട മിശ്രിതം ഓരോ സ്പൂൺ വീതം ഒഴിച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യണം
സ്റ്റൗവിൽ വേണമെങ്കിലും കുക്കീസ് തയ്യാറാക്കാം
ഇതിനു വേണ്ടിയിട്ട് ആദ്യം ഒരു ദോശക്കല്ല് ചൂടാക്കി അതിനുമുകളിൽ ഒരു നോൺസ്റ്റിക് പാൻ വെക്കാം. ഈ പാനിലേക്ക് ഓരോ സ്പൂൺ മുട്ട മിശ്രിതം ഒഴിച്ച് അടച്ച് ചെറിയ തീയിൽ അരമണിക്കൂർ വേവിക്കാം.
അരമണിക്കൂർ കഴിയുമ്പോൾ ചൂടിൽനിന്നു മാറ്റിയശേഷം തിരിച്ചു ഇടണം. വീണ്ടും 10 മിനിറ്റ് കൂടി ചൂടാക്കണം.
തണുത്തതിനു ശേഷം ഉപയോഗിക്കാം.
No comments:
Post a Comment