Wednesday, August 5, 2020

ആലപ്പി ഫിഷ് കറി/Alleppy Fish Curry


  • നല്ല ദശക്കട്ടിയുള്ള മീൻ അരക്കിലോ
  • പച്ചമാങ്ങ ഒരെണ്ണം
  • തക്കാളി ഒരെണ്ണം
  • സവാള നീളത്തിൽ അരിഞ്ഞത് ഒരെണ്ണം
  • പച്ചമുളക് ആറെണ്ണം
  • കറിവേപ്പില ആവശ്യത്തിന്
  • ഇഞ്ചി ചതച്ചത് ഒരു കഷണം
  • വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ
  • ഉലുവ കാൽ ടീസ്പൂൺ
  • മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
  • മുളകുപൊടി അര ടീസ്പൂൺ
  • തേങ്ങ ചിരകിയത് ഒരു മുറി
ആദ്യമായിട്ട് ഒരുമുറി തേങ്ങ ചിരകിയതിൽ അര കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ച് ഒന്നാം പാൽ പിഴിഞ്ഞെടുക്കുക .
ബാക്കിയുള്ള തേങ്ങയിൽ വീണ്ടും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് വീണ്ടും ഒന്നു കൂടി മിക്സിയിൽ അരച്ച് രണ്ടാം പാൽ പിഴിഞ്ഞെടുക്കുക

ഇനി ഒരു മൺചട്ടി ചൂടാക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. അര ടീസ്പൂൺ ഉലുവ ഇട്ട് ഒന്നു മൂത്തു കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ചതച്ച് വെച്ച ഇഞ്ചി പച്ചമുളക് മുളക് കറിവേപ്പില ഇല ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കണം

സവാള നന്നായി മൂത്തു കഴിയുമ്പോൾ അപ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റണം ഇതിൻറെ പച്ച മണം മാറി കഴിയുമ്പോൾ ഇപ്പോൾ ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം.

നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് പച്ചമാങ്ങയും, തക്കാളിയും, വൃത്തിയാക്കി വെച്ചിരിക്കുന്ന മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം

മാങ്ങ നല്ല പുളിയുള്ള ആണെങ്കിൽ ഒരെണ്ണം മുഴുവൻ ചേർക്കേണ്ട പകുതി ആയാലും മതി
അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക . കുറുകി തുടങ്ങുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം .

രുചികരമായ ആലപ്പി ഫിഷ് കറി തയ്യാർ.ചോറിന് കൂടെ ചപ്പാത്തിയുടെ കൂടെയും പുട്ട് അപ്പം ഇടിയപ്പം ഏതിൻറെ കൂടെവേണമെങ്കിലും കഴിക്കാം

No comments:

Post a Comment