ഏറെ സമയമെടുത്താണ് കുറുക്ക് കാളൻ ഉണ്ടാക്കുന്നത്. ഒരു പ്രഷർ കുക്കറിൽ കാളൻ വളരെ പെട്ടെന്ന് തയ്യാറാക്കാം
അരപ്പിന് ആവശ്യമുള്ള ചേരുവകൾ
- പച്ച ഏത്തക്ക ഒരെണ്ണം
- ചേന ചതുരത്തിൽ അരിഞ്ഞത് അരക്കപ്പ്
- മഞ്ഞൾപൊടി കാൽ ടീസ്പൂൺ
- മുളകുപൊടി അര ടീസ്പൂൺ
- ശർക്കര ഒരു ടീസ്പൂൺ
- പുളിയുള്ള കട്ട തൈര് അര കപ്പ്
- വെള്ളം കാൽ കപ്പ്
അരപ്പിന് ആവശ്യമുള്ള ചേരുവകൾ
- തേങ്ങ ഒരു മുറി
- ജീരകം അര ടീസ്പൂൺ
- പച്ചമുളക് ഒരെണ്ണം
താളിക്കാൻ വേണ്ട ചേരുവകൾ
- വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
- കടുക് ഒരു ടീസ്പൂൺ
- ഉണക്കമുളക് രണ്ടെണ്ണം
- കറിവേപ്പില ആവശ്യത്തിന്
- ഉലുവപ്പൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചെറുതായി അരിഞ്ഞ ചേനയും, കായും മഞ്ഞൾപ്പൊടി, മുളകുപൊടി ,ശർക്കര ,തൈര്, വെള്ളം ,ആവശ്യത്തിന് ഉപ്പ് ഇവ ഒരു പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.
തേങ്ങ, ജീരകവും,പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക
കുക്കർ തുറന്ന് വെള്ളം വറ്റിച്ചെടുക്കണം.കുറുകിവരുമ്പോൾ ഇതിലേക്ക് അരച്ച തേങ്ങ ചേർത്ത് തിള വരുമ്പോൾ തീ ഓഫ് ചെയ്യുക .
വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് തീ ഓഫ് ചെയ്ത് ഉലുവ പൊടി ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കാം.
No comments:
Post a Comment