Thursday, August 6, 2020

Ginger-tamarind Curry/പുളി ഇഞ്ചി/ /ഇഞ്ചി പുളി/പുളിയിഞ്ചി


സാധാരണയായി രണ്ടു രീതിയിൽ പുളിയിഞ്ചി ഉണ്ടാകാറുണ്ട്. ഇഞ്ചി കൊത്തിയരിഞ്ഞും ഇഞ്ചിയും തേങ്ങയും,വറുത്തരച്ചും പുളിയിഞ്ചി തയ്യാറാക്കാം

വറുത്തരച്ച പുളിയിഞ്ചി
  • ഇഞ്ചി കനം കുറച്ച് അരിഞ്ഞത്- 250 ഗ്രാം
  • തേങ്ങാക്കൊത്ത്- കാൽ കപ്പ്
  • പിരിയൻ മുളക് -5 എണ്ണം
  • പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
  • ശർക്കര -രണ്ട് ടേബിൾസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ- ഒരു കപ്പ്
  • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -5
  • പച്ചമുളക്-4
  • ഉണക്ക മുളക് -രണ്ട്
  • കറിവേപ്പില
  • കടുക്- 1 ടീസ്പൂൺ
  • ഉലുവ-1/2 ടീസ്പൂൺ
പുളി അരക്കപ്പ് ചൂടു വെള്ളത്തിൽ കുതിർത്തുവയ്ക്കുക

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും തേങ്ങയും ഉണക്കമുളകുംവേറെ വേറെ വറുത്തുകോരുക.തണുക്കുമ്പോൾ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം

ഇഞ്ചി വറുത്ത എണ്ണയിൽ നിന്നും ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച്  ചെറുതായി അരിഞ്ഞ ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും വഴറ്റി ബ്രൗൺ നിറമാകുമ്പോൾ പിഴിഞ്ഞു വെച്ച പുളിയും ഒരു കപ്പു വെള്ളവും ചേർക്കാം.

തിള വരുമ്പോൾ  ആവശ്യത്തിനു  ഉപ്പും, പൊടിച്ചു വച്ച ഇഞ്ചിയും ശർക്കരയും  ചേർത്ത് നന്നായി ഇളക്കി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

കൊത്തിയരിഞ്ഞ പുളിയിഞ്ചി
  • ഇഞ്ചി കൊത്തി അരിഞ്ഞത്- 200gms
  • പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
  • ശർക്കര -1 ടേബിൾസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക് പൊടി -3 ടി സ്പൂൺ
  • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -10
  • പച്ചമുളക്-4 
  • ഉണക്ക മുളക് -രണ്ട്
  • കറിവേപ്പില
  • കടുക്- 1 ടീസ്പൂൺ
  • ഉലുവ-1/2 ടീസ്പൂൺ
ഒരു പാത്രത്തിൽ  ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച്  ചെറുതായി അരിഞ്ഞ ഇഞ്ചിയും, ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും വഴറ്റി ബ്രൗൺ നിറമാകുമ്പോൾ പിഴിഞ്ഞു വെച്ച പുളിയും ഒരു കപ്പു വെള്ളവും ചേർക്കാം.

തിള വരുമ്പോൾ  ആവശ്യത്തിനു  ഉപ്പും,  ശർക്കരയും  ചേർത്ത് നന്നായി ഇളക്കി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം

No comments:

Post a Comment