Sunday, August 16, 2020

സദ്യ സ്പെഷ്യൽ സ്വീറ്റ് ബോളി|Sweet Boli

കടലമാവ്- ഒരു കപ്പ്
  • വെള്ളം -രണ്ട് കപ്പ്
  • മൈദ -മുക്കാൽ കപ്പ്
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
  • പഞ്ചസാര- ഒരു കപ്പ്
  • ഏലയ്ക്കാപ്പൊടി- അര ടീസ്പൂൺ
  • ജാതിക്ക പൊടി -കാൽ ടീസ്പൂൺ
  • അരിപ്പൊടി -അരക്കപ്പ്
  • നെയ്യ്
  • മൈദ അല്പം മഞ്ഞൾപ്പൊടി ചേർത്ത് നല്ല മയത്തിൽ കുഴച്ച് വയ്ക്കുക. ഇതിനു മുകളിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം.

    ഒരു കപ്പ് കടലപരിപ്പ് നന്നായി കഴുകി രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് 5 വിസിൽ വരുന്നതുവരെ പ്രഷർകുക്കറിൽ വേവിക്കുക

    കുക്കർ തുറന്ന്  അധികം വെള്ളം ഉണ്ടെങ്കിൽ അത് വറ്റിച്ച്  പഞ്ചസാര  ചേർത്തു ഇത് വെള്ളം വറ്റുന്നതുവരെ വഴറ്റിയെടുക്കണം .
    ഇതിലേക്ക് ഒരു ടീ സ്പൂൺ നെയ്യും ,ഏലയ്ക്കാപ്പൊടിയും, ജാതിക്ക പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.

    ചൂടാറിയശേഷം മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക.
    ഇതിനെ 10 ചെറിയ ഉരുളകളാക്കി എടുക്കണം.

    നേരത്തെ കുഴച്ചുവെച്ച മൈദയിൽ നിന്നും ഒരല്പം എടുത്ത് കയ്യിൽ വച്ച് പരത്തണം.ഉരുളയാക്കി വെച്ച കടല മിക്സ് വെച്ച് കവർ ചെയ്ത് എടുക്കണം.

    ഇനി ഇതിനെ അരി പൊടിയിൽ മുക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുക്കാം.
    ഇടത്തരം തീയിൽ ഒരു ദോശക്കല്ല് ചൂടാക്കി അൽപം നെയ്യ് പുരട്ടി ചുട്ടെടുക്കുക. രുചികരമായ സ്വീറ്റ് ബോളി തയ്യാർ. പാൽപ്പായസത്തിന്റെ കൂടെ ചൂടോടെ കഴിക്കാം

    No comments:

    Post a Comment