Sunday, August 16, 2020

സദ്യ സ്പെഷ്യൽ സ്വീറ്റ് ബോളി|Sweet Boli

കടലമാവ്- ഒരു കപ്പ്
  • വെള്ളം -രണ്ട് കപ്പ്
  • മൈദ -മുക്കാൽ കപ്പ്
  • എണ്ണ - 3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
  • പഞ്ചസാര- ഒരു കപ്പ്
  • ഏലയ്ക്കാപ്പൊടി- അര ടീസ്പൂൺ
  • ജാതിക്ക പൊടി -കാൽ ടീസ്പൂൺ
  • അരിപ്പൊടി -അരക്കപ്പ്
  • നെയ്യ്
  • മൈദ അല്പം മഞ്ഞൾപ്പൊടി ചേർത്ത് നല്ല മയത്തിൽ കുഴച്ച് വയ്ക്കുക. ഇതിനു മുകളിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് രണ്ടുമണിക്കൂർ മാറ്റിവയ്ക്കണം.

    ഒരു കപ്പ് കടലപരിപ്പ് നന്നായി കഴുകി രണ്ട് ഗ്ലാസ് വെള്ളം ചേർത്ത് 5 വിസിൽ വരുന്നതുവരെ പ്രഷർകുക്കറിൽ വേവിക്കുക

    കുക്കർ തുറന്ന്  അധികം വെള്ളം ഉണ്ടെങ്കിൽ അത് വറ്റിച്ച്  പഞ്ചസാര  ചേർത്തു ഇത് വെള്ളം വറ്റുന്നതുവരെ വഴറ്റിയെടുക്കണം .
    ഇതിലേക്ക് ഒരു ടീ സ്പൂൺ നെയ്യും ,ഏലയ്ക്കാപ്പൊടിയും, ജാതിക്ക പൊടിയും ചേർത്ത് തീ ഓഫ് ചെയ്യാം.

    ചൂടാറിയശേഷം മിക്സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക.
    ഇതിനെ 10 ചെറിയ ഉരുളകളാക്കി എടുക്കണം.

    നേരത്തെ കുഴച്ചുവെച്ച മൈദയിൽ നിന്നും ഒരല്പം എടുത്ത് കയ്യിൽ വച്ച് പരത്തണം.ഉരുളയാക്കി വെച്ച കടല മിക്സ് വെച്ച് കവർ ചെയ്ത് എടുക്കണം.

    ഇനി ഇതിനെ അരി പൊടിയിൽ മുക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തി എടുക്കാം.
    ഇടത്തരം തീയിൽ ഒരു ദോശക്കല്ല് ചൂടാക്കി അൽപം നെയ്യ് പുരട്ടി ചുട്ടെടുക്കുക. രുചികരമായ സ്വീറ്റ് ബോളി തയ്യാർ. പാൽപ്പായസത്തിന്റെ കൂടെ ചൂടോടെ കഴിക്കാം

    Thursday, August 6, 2020

    Ginger-tamarind Curry/പുളി ഇഞ്ചി/ /ഇഞ്ചി പുളി/പുളിയിഞ്ചി


    സാധാരണയായി രണ്ടു രീതിയിൽ പുളിയിഞ്ചി ഉണ്ടാകാറുണ്ട്. ഇഞ്ചി കൊത്തിയരിഞ്ഞും ഇഞ്ചിയും തേങ്ങയും,വറുത്തരച്ചും പുളിയിഞ്ചി തയ്യാറാക്കാം

    വറുത്തരച്ച പുളിയിഞ്ചി
    • ഇഞ്ചി കനം കുറച്ച് അരിഞ്ഞത്- 250 ഗ്രാം
    • തേങ്ങാക്കൊത്ത്- കാൽ കപ്പ്
    • പിരിയൻ മുളക് -5 എണ്ണം
    • പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
    • ശർക്കര -രണ്ട് ടേബിൾസ്പൂൺ
    • ഉപ്പ് -ആവശ്യത്തിന്
    • വെളിച്ചെണ്ണ- ഒരു കപ്പ്
    • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -5
    • പച്ചമുളക്-4
    • ഉണക്ക മുളക് -രണ്ട്
    • കറിവേപ്പില
    • കടുക്- 1 ടീസ്പൂൺ
    • ഉലുവ-1/2 ടീസ്പൂൺ
    പുളി അരക്കപ്പ് ചൂടു വെള്ളത്തിൽ കുതിർത്തുവയ്ക്കുക

    ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും തേങ്ങയും ഉണക്കമുളകുംവേറെ വേറെ വറുത്തുകോരുക.തണുക്കുമ്പോൾ ഒരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം

    ഇഞ്ചി വറുത്ത എണ്ണയിൽ നിന്നും ഒരു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച്  ചെറുതായി അരിഞ്ഞ ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും വഴറ്റി ബ്രൗൺ നിറമാകുമ്പോൾ പിഴിഞ്ഞു വെച്ച പുളിയും ഒരു കപ്പു വെള്ളവും ചേർക്കാം.

    തിള വരുമ്പോൾ  ആവശ്യത്തിനു  ഉപ്പും, പൊടിച്ചു വച്ച ഇഞ്ചിയും ശർക്കരയും  ചേർത്ത് നന്നായി ഇളക്കി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.

    കൊത്തിയരിഞ്ഞ പുളിയിഞ്ചി
    • ഇഞ്ചി കൊത്തി അരിഞ്ഞത്- 200gms
    • പുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
    • ശർക്കര -1 ടേബിൾസ്പൂൺ
    • ഉപ്പ് -ആവശ്യത്തിന്
    • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
    • കാശ്മീരി മുളക് പൊടി -3 ടി സ്പൂൺ
    • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -10
    • പച്ചമുളക്-4 
    • ഉണക്ക മുളക് -രണ്ട്
    • കറിവേപ്പില
    • കടുക്- 1 ടീസ്പൂൺ
    • ഉലുവ-1/2 ടീസ്പൂൺ
    ഒരു പാത്രത്തിൽ  ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിച്ച്  ചെറുതായി അരിഞ്ഞ ഇഞ്ചിയും, ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും വഴറ്റി ബ്രൗൺ നിറമാകുമ്പോൾ പിഴിഞ്ഞു വെച്ച പുളിയും ഒരു കപ്പു വെള്ളവും ചേർക്കാം.

    തിള വരുമ്പോൾ  ആവശ്യത്തിനു  ഉപ്പും,  ശർക്കരയും  ചേർത്ത് നന്നായി ഇളക്കി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം

    Wednesday, August 5, 2020

    ആലപ്പി ഫിഷ് കറി/Alleppy Fish Curry


    • നല്ല ദശക്കട്ടിയുള്ള മീൻ അരക്കിലോ
    • പച്ചമാങ്ങ ഒരെണ്ണം
    • തക്കാളി ഒരെണ്ണം
    • സവാള നീളത്തിൽ അരിഞ്ഞത് ഒരെണ്ണം
    • പച്ചമുളക് ആറെണ്ണം
    • കറിവേപ്പില ആവശ്യത്തിന്
    • ഇഞ്ചി ചതച്ചത് ഒരു കഷണം
    • വെളിച്ചെണ്ണ ഒരു ടേബിൾസ്പൂൺ
    • ഉലുവ കാൽ ടീസ്പൂൺ
    • മഞ്ഞൾപൊടി കാൽ ടീസ്പൂൺ 
    • മുളകുപൊടി അര ടീസ്പൂൺ
    • തേങ്ങ ചിരകിയത് ഒരു മുറി
    ആദ്യമായിട്ട് ഒരുമുറി തേങ്ങ ചിരകിയതിൽ അര കപ്പ് വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ച് ഒന്നാം പാൽ പിഴിഞ്ഞെടുക്കുക .
    ബാക്കിയുള്ള തേങ്ങയിൽ വീണ്ടും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് വീണ്ടും ഒന്നു കൂടി മിക്സിയിൽ അരച്ച് രണ്ടാം പാൽ പിഴിഞ്ഞെടുക്കുക

    ഇനി ഒരു മൺചട്ടി ചൂടാക്കി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. അര ടീസ്പൂൺ ഉലുവ ഇട്ട് ഒന്നു മൂത്തു കഴിയുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ചതച്ച് വെച്ച ഇഞ്ചി പച്ചമുളക് മുളക് കറിവേപ്പില ഇല ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കണം

    സവാള നന്നായി മൂത്തു കഴിയുമ്പോൾ അപ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റണം ഇതിൻറെ പച്ച മണം മാറി കഴിയുമ്പോൾ ഇപ്പോൾ ഇതിലേക്ക് രണ്ടാം തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം.

    നന്നായി തിളച്ചു കഴിയുമ്പോൾ ഇതിലേക്ക് പച്ചമാങ്ങയും, തക്കാളിയും, വൃത്തിയാക്കി വെച്ചിരിക്കുന്ന മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം

    മാങ്ങ നല്ല പുളിയുള്ള ആണെങ്കിൽ ഒരെണ്ണം മുഴുവൻ ചേർക്കേണ്ട പകുതി ആയാലും മതി
    അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക . കുറുകി തുടങ്ങുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം .

    രുചികരമായ ആലപ്പി ഫിഷ് കറി തയ്യാർ.ചോറിന് കൂടെ ചപ്പാത്തിയുടെ കൂടെയും പുട്ട് അപ്പം ഇടിയപ്പം ഏതിൻറെ കൂടെവേണമെങ്കിലും കഴിക്കാം

    Meringue Cookies/Egg white Cookies

    മുട്ടവെള്ളയും  പഞ്ചസാരയും ചേർത്ത് നല്ല രുചികരമായ കുക്കീസ് തയ്യാറാക്കാം അല്പം നട്സ് കൂടി ചേർത്താൽ കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും.
    • മുട്ടയുടെവെള്ള 4
    • പഞ്ചസാര ഒരു കപ്പ്
    • വാനില എസൻസ് എസ് ഒരു ടീസ്പൂൺ
    • അണ്ടിപ്പരിപ്പ് പിസ്ത ബദാം അര കപ്പ് വീതം
    • ഫുഡ് കളർ
    ഒരു പാത്രത്തിൽ  മുട്ടയുടെ വെള്ള ബീറ്റ് ചെയ്ത് എടുക്കണം. ഇതിലേക്ക് പഞ്ചസാര അല്പാല്പമായി ഇട്ടുകൊടുത്തു നല്ല കട്ടി ആകുന്നതുവരെ ബീറ്റ് ചെയ്യണം.

    ഇത് മൂന്ന് പാത്രത്തിലേക്ക് മാറ്റുക 
    ഓരോന്നിലും നട്സും വേണമെങ്കിൽ ഫുഡ് കളറും ചേർത്ത് നന്നായി മിക്സ് ചെയ്യാം.

    ഓവൻ 110 ഡിഗ്രി ചൂടാക്കുക
    ഒരു ബേക്കിംഗ് ട്രെയിൽ തയ്യാറാക്കിയ മുട്ട മിശ്രിതം ഓരോ സ്പൂൺ വീതം ഒഴിച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യണം

    സ്റ്റൗവിൽ വേണമെങ്കിലും കുക്കീസ് തയ്യാറാക്കാം
    ഇതിനു വേണ്ടിയിട്ട് ആദ്യം ഒരു ദോശക്കല്ല് ചൂടാക്കി അതിനുമുകളിൽ ഒരു നോൺസ്റ്റിക് പാൻ വെക്കാം. ഈ പാനിലേക്ക് ഓരോ സ്പൂൺ മുട്ട മിശ്രിതം ഒഴിച്ച് അടച്ച് ചെറിയ തീയിൽ അരമണിക്കൂർ വേവിക്കാം. 

    അരമണിക്കൂർ കഴിയുമ്പോൾ ചൂടിൽനിന്നു മാറ്റിയശേഷം തിരിച്ചു ഇടണം. വീണ്ടും 10 മിനിറ്റ് കൂടി ചൂടാക്കണം.

    തണുത്തതിനു ശേഷം ഉപയോഗിക്കാം.

    Tuesday, August 4, 2020

    Kurukku Kalan/Katti Kalan (കുറുക്കു കാളൻ/കട്ടി കാളൻ)

    ഏറെ സമയമെടുത്താണ് കുറുക്ക് കാളൻ ഉണ്ടാക്കുന്നത്. ഒരു പ്രഷർ കുക്കറിൽ കാളൻ വളരെ പെട്ടെന്ന് തയ്യാറാക്കാം

    • പച്ച ഏത്തക്ക ഒരെണ്ണം
    • ചേന ചതുരത്തിൽ അരിഞ്ഞത് അരക്കപ്പ്
    • മഞ്ഞൾപൊടി കാൽ ടീസ്പൂൺ
    • മുളകുപൊടി അര ടീസ്പൂൺ
    • ശർക്കര ഒരു ടീസ്പൂൺ
    • പുളിയുള്ള കട്ട തൈര് അര കപ്പ്
    • വെള്ളം കാൽ കപ്പ്

    അരപ്പിന് ആവശ്യമുള്ള ചേരുവകൾ

    • തേങ്ങ ഒരു മുറി
    • ജീരകം അര ടീസ്പൂൺ
    • പച്ചമുളക് ഒരെണ്ണം 
    താളിക്കാൻ വേണ്ട ചേരുവകൾ
    • വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
    • കടുക് ഒരു ടീസ്പൂൺ
    • ഉണക്കമുളക് രണ്ടെണ്ണം
    • കറിവേപ്പില ആവശ്യത്തിന്
    • ഉലുവപ്പൊടി കാൽ ടീസ്പൂൺ
    തയ്യാറാക്കുന്ന വിധം

    ചെറുതായി അരിഞ്ഞ ചേനയും, കായും  മഞ്ഞൾപ്പൊടി, മുളകുപൊടി ,ശർക്കര ,തൈര്, വെള്ളം ,ആവശ്യത്തിന് ഉപ്പ് ഇവ ഒരു പ്രഷർ കുക്കറിൽ  ഒരു വിസിൽ വരുന്നതുവരെ വേവിക്കുക.

    തേങ്ങ, ജീരകവും,പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക

    കുക്കർ തുറന്ന് വെള്ളം വറ്റിച്ചെടുക്കണം.കുറുകിവരുമ്പോൾ ഇതിലേക്ക് അരച്ച തേങ്ങ ചേർത്ത്  തിള വരുമ്പോൾ തീ ഓഫ് ചെയ്യുക .

    വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും മൂപ്പിച്ച് തീ ഓഫ് ചെയ്ത് ഉലുവ പൊടി ചേർത്ത് ഇളക്കി കറിയിലേക്ക് ഒഴിക്കാം.

    Monday, August 3, 2020

    തേങ്ങ ഹൽവ/Coconut Halwa

    • പച്ചരി-അര കപ്പ്
    • തേങ്ങ ചിരകിയത്-ഒന്ന്
    • ഏലയ്ക്ക-6
    • പഞ്ചസാര-മുക്കാൽ കപ്പ്
    • നെയ്യ്-1/3 കപ്പ്
    • വെള്ളം -2 കപ്പ്
    പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
    പച്ചരിയും, തേങ്ങയും , ഏലയ്ക്കയും മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
    ഇത് ഒരു അരിപ്പയിൽ കൂടി അരിച്ചു എടുക്കുക.

    വീണ്ടും ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് ഒന്ന് കൂടി പാല് അരിച്ചു എടുക്കുക.ഒരു തുണിയിൽ കൂടി പിഴിഞ്ഞ് എടുത്താലും മതിയാവും

    അരിച്ചു വെച്ച പാലിലേക്ക് അര കപ്പ് വെള്ളം ,മുക്കാൽ കപ്പ് പഞ്ചസാര ഇവ ചേർത്ത് തീ ഓൺ ചെയ്തു,മീഡിയം തീയിൽ  ഒരു വലിയ തവി വെച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക.

    വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ് ഓരോ സ്പൂൺ ആയി ചേർത്ത് കൊടുക്കാം
    കുറെ നേരം കഴിയുമ്പോൾ നെയ്യ് തെളിഞ്ഞു വരാൻ തുടങ്ങും.

    ചെറുതായി അരിഞ്ഞ അണ്ടിപരിപ്പ് ചേർത്ത് പത്തു മിനിറ്റു കൂടി വരട്ടി മയം പുരട്ടിയ പാത്രത്തിൽ നിരത്തി തണുക്കുമ്പോൾ മുറിച്ചെടുക്കാം.