Thursday, July 9, 2020

Pepper Chicken Stir-fry




പുതിയ രീതിയിൽ ഒരു ചിക്കൻ വരട്ടിയത്.കുരുമുളകും ഗരം മസാലയും മാത്രം മതി ഈ ചിക്കൻ തയ്യാറാക്കാൻ

ചേരുവകൾ
1.ചിക്കൻ-750 ഗ്രാം
   മഞ്ഞൾ പൊടി-1/4 ടീസ്പൂൺ
   ഉപ്പ്
ചിക്കൻ മഞ്ഞൾ പൊടിയും ഉപ്പും  അല്പം വെള്ളവും ചേർത്ത് ഒരു വിസിൽ വരുന്നത് വരെ പ്രഷർ കുക്കറിൽ വേവിച്ച് എല്ല് മാറ്റി എടുത്തു വെയ്ക്കുക.ചിക്കൻ വേവിച്ചത് വെള്ളം കളയരുത്
2. കുരുമുളക്-2 ടേബൾസ്പൂൺ
    വെളുത്തുളളി-10 അല്ലി
    ഇഞ്ചി- ഒരു കഷ്ണം
    പേരും ജീരകം-1&1/2 ടീസ്പൂൺ
ഇവയെല്ലാം കൂടി ചതച്ചെടുക്കുക
3. സവാള നീളത്തിൽ അരിഞ്ഞത്-4
4.തേങ്ങ കൊത്ത്-1/2 കപ്പ്
5. തക്കാളി-1
6. പച്ചമുളക്-3
7. കറിവേപ്പില
8. വെളിച്ചെണ്ണ-2 ടേബൾസ്പൂൺ

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി അരച്ച മസാല വഴറ്റുക.ഇതിന്റെ പച്ചമണം മാറുമ്പോൾ തേങ്ങ കൊത്ത് ചേർത്ത് വഴറ്റി സവാള ചേർക്കാം
സവാള ബ്രൗൺ നിറം ആവുമ്പോൾ കറിവേപ്പിലയും ചിക്കനും, ചിക്കൻ വേവിച്ച വെള്ളവും ചേർത്ത് തീ കൂട്ടി വെച്ച് വറ്റിച്ച് എടുക്കണം
ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റി എടുക്കുക
രുചികരമായ ചിക്കൻ വരട്ടിയത് റെഡി

Tuesday, July 7, 2020

Homemade Cream Cheese




ഒരു ലിറ്റർ പാലും അല്പം നാരങ്ങാ നീരും മാത്രം മതി ക്രീം ചീസ് തയ്യാറാക്കാൻ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ക്രീം ചീസ്. ബ്രഡ്ന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും നല്ല കോമ്പിനേഷൻ ആണ്. ചീസ് കേക്ക് ഉണ്ടാക്കാനും കേക്ക് ഐസിംഗ് ചെയ്യാനും ക്രീം ചീസ് ഉപയോഗിക്കാം
 1.പാല്- 1ലിറ്റർ
 2.നാരങ്ങാനീര് - 2-3 
3.ഉപ്പ്-1/4 ടീസ്പൂൺ

 തയാറാക്കുന്ന വിധം
 1. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക.
 2. തിള വരുന്നതിന് തൊട്ടു മുന്ന് തീ ഓഫ് ചെെയ്തു നാരങ്ങ നീര് ചേർത്ത് ഇളക്കുക.പാൽ പിരിഞ്ഞു വെള്ളം തെളിയുന്നവരെ നാരങ്ങ നീര് ചേർത്ത് ഇളക്കി കൊടുക്കണം.
 3. ഇനി ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കുക.
 4.അര മണിക്കൂർ വെെള്ളം തോരാൻ വെയ്ക്കുക. 5.തണുത്ത ശേഷം ഉപ്പ് ചേർത്ത് അരച്ച് എടുക്കുക

Sunday, July 5, 2020

പഴം പുട്ട്/മധുര പുട്ട്/Sweet puttu




ഏറെ സ്വാദുള്ളൊരു പുട്ട്. കഴിക്കാൻ വേറെ കറി വേണ്ട ഒന്ന് പരീക്ഷിച്ച് നോക്കൂ .

1.പുട്ട് പൊടി-1 കപ്പ്
   ഉപ്പ്
   വെള്ളം
2.പഴുത്ത നേന്ത്രപ്പഴം - 1
   ചിരകിയ തേങ്ങ - ഒരു മുറി
   ശർക്കര- 2 ടേബിൾസ്പൂൺ 


തയാറാക്കുന്ന വിധം :

1.. ഒരു ബൗളിൽ അരിപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും‌ ചേർത്ത് പുട്ടിനുള്ള പൊടി നനയ്ക്കുക

2.മറ്റൊരു ബൗളില് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം, തേങ്ങാ ,ശർക്കര ഇവ നന്നായി യോജിപ്പിച്ചു വെക്കുക.

3 .ഇനി പുട്ടു കുറ്റിയിൽ പുട്ടുപൊടിയും പഴത്തിന്റെ കൂട്ടും ഇടകലർത്തി ചേർക്കുക . 5 മുതൽ 10 മിനിറ്റ് വരെ ആവി കയറ്റുക . മധുര  പുട്ട്തയ്യാർ .